ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും, ജയപരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറില്ല: ജോസ് കെ മാണി

ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും, ജയപരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറില്ല: ജോസ് കെ മാണി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുന്നണി മാറുമെന്നത് രാഷ്ട്രീയ ഗോസിപ്പുകള്‍ മാത്രമാണ്. രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൃത്യമായി സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച അറിയിക്കാമെന്നാണു പറഞ്ഞിരിക്കുന്നത്. സിപിഐയുമായുള്ള ചര്‍ച്ചകളെ സംബന്ധിച്ച് അറിയില്ല. ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എല്‍ഡിഎഫില്‍ ചേരുകയെന്നത്. അതില്‍ ഒരു മാറ്റവും ഇല്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പല ഘടകങ്ങള്‍ കൊണ്ടാണ്. പരാജയം അംഗീകരിക്കുന്നു. ബിജെപി ഓഫര്‍ വച്ചാതായൊന്നും എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : JOSE K MANI |  KERALA CONGRAS M | KERALA | LATEST NEWS
SUMMARY : Will stick with Left Front, won’t change depending on wins and losses: Jose K Mani

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *