രാഹുൽ ഗാന്ധി വയനാട് ഒഴിയും; റായ്ബറേലി നിലനിർത്തും

രാഹുൽ ഗാന്ധി വയനാട് ഒഴിയും; റായ്ബറേലി നിലനിർത്തും

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന് സൂചന. റായ്ബറേലിയാവും രാഹുൽ ഗാന്ധി നിലനിർത്തുക. പ്രായോഗിക കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് പാർട്ടി രാഹുൽ ഗാന്ധിയോട് വയനാട് ഒഴിഞ്ഞ് റായ്ബറേലിയിൽ തുടരാൻ നിർദ്ദേശിച്ചത്. ഇപ്പോൾ നേടിയ വിജയത്തിന്റെ അന്തരീക്ഷം വയനാട്ടിൽ തുടർന്നാൽ പാർട്ടിക്ക് ലഭിക്കില്ലെന്ന വിലയിരുത്തൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തിയതിന് കാരണം റായ്ബറേലിയിലെ മത്സരമാണെന്നാണ് യുപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് പിസിസി നേതൃത്വവും രാഹുൽ യുപിയിൽ തുടരണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്.

വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ, രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ച കോൺഗ്രസിൽ ചൂടുപിടിച്ചിരുന്നു. രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ദേശീയ നേതാവായ രാഹുൽ ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നാണ് അവരുടെ നിലപാട്.

വയനാടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കില്ലെന്നും സൂചനയുമുണ്ട്. ഈ സാഹചര്യത്തിൽ വയനാട്ടിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചേക്കും. രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.

രാഹുൽ ഗാന്ധി രാജിവെച്ചാൽ ആറ് മാസത്തിനുള്ളിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. തൃശൂരിലെ തോൽവിയെ തുടർന്ന് ഇടഞ്ഞ കെ മുരുളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുമെന്ന അഭ്യൂഹം നേരത്തെ ശക്തമായിരുന്നു. പൊതു ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞ മുരളീധരനെ തിരകെയെത്തിക്കാൻ ഇത് മാത്രമാണ് കെപിസിസിക്ക് മുന്നിലെ ഏക പോംവഴി. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ മുരളീധരനെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നാണ് മുതിർന്ന് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
<BR>
TAGS : RAHUL GANDHI | WAYANAD | RAEBARELI | KERALA NEWS | LATEST NEWS

SUMMARY : Rahul Gandhi to leave Wayanad. Rae Bareli will be retained

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *