സിഗരറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിപ്പരുക്കേൽപിച്ച നാല് പേർ പിടിയിൽ

സിഗരറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിപ്പരുക്കേൽപിച്ച നാല് പേർ പിടിയിൽ

ബെംഗളൂരു: സിഗരറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച നാല് പേർ പിടിയിൽ. ബെംഗളൂരു കാടുഗോഡിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരായ വിശാൽ, ആകാശ്, സന്തോഷ്, സുരേന്ദർ എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹപ്രവർത്തകനും സുഹൃത്തുമായ ധനഞ്ജയ് ആണ് ആക്രമണത്തിനിരയായത്. വടികൾ, കല്ലുകൾ, ബെൽറ്റുകൾ, കത്തി എന്നിവ ഉപയോഗിച്ചാണ് പ്രതികൾ ധനഞ്ജയിനെ ആക്രമിച്ചത്.

സിഗരറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഹോട്ടൽ മുറിയിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയിൽപെട്ട ധനഞ്ജയ് ഇവരോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ഇയാളെ ആക്രമണത്തിനിരയാക്കുകയായിരുന്നു.ധനഞ്ജയ്‌യെ പ്രതികൾ അർദ്ധനഗ്നനാക്കിയാണ് മർദിച്ചത്. സംഭവത്തിൽ ഹോട്ടൽ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU| CRIME
SUMMARY: Youth attacked by friends over cigarette issue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *