ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയെ പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ബജ്‌പെയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. ബജ്‌പെ സ്വദേശി കലന്ദർ ഷാഫി (31) ആണ് അറസ്റ്റിലായത്. തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന് 29 കാരിയെ ഇയാൾ അനുചിതമായി സ്പർശിക്കുകയായിരുന്നു.

യുവതി ഉടൻതന്നെ ബഹളം വയ്ക്കുകയും ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ആയിരുന്നു. തുടർന്ന് സഹയാത്രക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്തതായി ബജ്പേ പോലീസ് അറിയിച്ചു.

TAGS: KARNATAKA| CRIME
SUMMARY: Man arrested trying to molest women in bus

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *