ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ടെന്നീസ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ട് പോളിഷ് താരം ഇഗ സ്യാംതെക്ക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ് സ്യാംതെക്ക് പരാജയപ്പെടുത്തിയത്.

6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണിൽ ഇഗയുടെ നാലാം കിരീടവും തുടർച്ചയായ മൂന്നാം കിരീടവുമാണിത്. 2020, 2022, 2023 വർഷങ്ങളിലായിരുന്നു നേരത്തെ ഇഗ ജേതാവായത്. ഈ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച ഇഗയ്ക്ക് ഫൈനലടക്കമുള്ള പോരാട്ടങ്ങളില്‍ ഒറ്റ സെറ്റ് മാത്രമാണ് നഷ്ടമായത്.

മൂന്നാം സീഡ് യു.എസിന്റെ കൊക്കോ ഗാഫിനെ കീഴടക്കിയാണ് സ്വിയാടെക് കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ജെസ്റ്റിന് ഹെനിന് ശേഷം തുടർച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന താരമാണ് സ്വിയാടെക്.

TAGS: SPORTS| FRENCH OPEN| TENNIS
SUMMARY: Iga swiatec gets french open title 2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *