കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. വീട്ടുകാരും പ്രദേശവാസികളുമായി തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര പോയതായിരുന്നു.

ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ തമിഴ്‌നാട് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നെന്നും സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. സംസ്‌കാര ചടങ്ങുകളും ഇന്ന് തന്നെ നടത്തും.

TAGS : LATEST NEWS
SUMMARY : A 10-year-old girl who went on a family vacation died after falling ill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *