സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂളിലേക്ക് നടക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. സ്‌കൂളിലേക്ക് പോകുന്നതിന് ഇടയില്‍ തൊട്ടടുത്തുവെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീനിധി (16) യാണ് മരിച്ചത്. ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കാമറെഡ്ഡിയില്‍ താമസിച്ചു വരികയായിരുന്നു. ശ്രീനിധി കുഴഞ്ഞുവീഴുന്നത് കണ്ട അദ്ധ്യാപിക ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ഡോക്ടര്‍മാര്‍ ഉടന്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പ്രതികരിക്കാത്ത സാഹചര്യത്തില്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. രണ്ടാമത്തെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീ നിധി മരിച്ചതായി സ്ഥിരീകരിച്ചു.

TAGS : LATEST NEWS
SUMMARY : A 10th grader died of a heart attack while going to school.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *