ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു

ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു

മാനന്തവാടി: ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ അശ്വിൻ ആണ് മരിച്ചത്. പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്

ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കൽ കോളജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
<BR>
TAGS : DEATH | WAYANAD
SUMMARY : A 12-year-old died after strangulation in a swing

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *