ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച 12കാരന്‍ മുങ്ങി മരിച്ചു

ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച 12കാരന്‍ മുങ്ങി മരിച്ചു

തൃശൂര്‍: അയല്‍ക്കാര്‍ക്കൊപ്പം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു) ആണ് മരിച്ചത്.

വേനലവധി ആഘോഷിക്കാൻ പഴയലക്കിടി മംഗലം നാലകത്ത് കാസിമിന്റെ കുടുംബത്തോടൊപ്പമാണ് വിശ്വജിത്ത് ചീരക്കുഴിയിലെത്തിയത്. മുതിർന്നവരും കുട്ടികളുമടങ്ങുന്ന പത്തോളംപേരാണ് സംഘത്തിലുണ്ടായിരുന്നത്. അച്ഛന്റെ നാടായ പുതുശ്ശേരിയിൽ പഠിക്കുകയായിരുന്ന വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് അമ്മവീടായ ലക്കിടിയിലെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പത്തംഗ സംഘം പുഴയിലെത്തിയത്. സുഹൃത്തുകളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ കാസിമിന്റെ മകന്‍ അബുസഹദാ(12) ണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിച്ച ഹനീഫയുടെ മകന്‍ കാജാഹുസൈ(12)നും ഒഴിക്കില്‍പ്പെട്ടു. ഇരുവരെയും രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.

സംഘത്തിലുണ്ടായിരുന്ന കാസിം പുഴയിലിറങ്ങി മൂന്ന് കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരെ മാത്രമെ കരക്കെത്തിക്കാനായുള്ളു. ആലത്തൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന പ്രവര്‍ത്തകരെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങും മുന്‍പ് നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
<BR>
TAGS : DROWN TO DEATH | THRISSUR NEWS
SUMMARY : A 12-year-old drowned after saving his friends from the current

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *