കണ്ണൂരിൽ നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 കാരി

കണ്ണൂരിൽ നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 കാരി

കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12കാരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു – അക്കലമ്മ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് തമിഴ്‌നാട് സ്വദേശികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. പിന്നീട് തിരച്ചിലിനിടെയാണ് അടുത്തുള്ള കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് നേരത്തേ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.

12 വയസുകാരിയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. മുത്തുവിനും ഭാര്യക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയപ്പെട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. കണ്ണൂര്‍ എസിപി രത്‌നകുമാറാണ് കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്തത്.

മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു.
<BR>
TAGS : KANNUR NEWS
SUMMARY : A 12-year-old girl killed a four-month-old baby in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *