മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ 14 കാരൻ മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ 14 കാരൻ മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച്‌ 9ാം ക്ലാസ് വിദ്യാർഥി മരിച്ചു. വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്‌എസ്‌എസ് വാഴക്കാട്ടിലെ വിദ്യാർഥിയാണ്. മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദില്‍ വെച്ച്‌ നടക്കും.

ജില്ലയില്‍ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

TAGS : YELLOW FEVER
SUMMARY : A 14-year-old died of yellow fever in Malappuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *