കാസറഗോഡ് നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ 15 കാരിയേയും അയല്‍വാസിയായ 42 കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ് നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ 15 കാരിയേയും അയല്‍വാസിയായ 42 കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. 15കാരി ശ്രേയ, 42കാരൻ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗയിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയ. മൂന്നാഴ്ച മുമ്പാണ് ശ്രേയയെ കാണാതായത്.

TAGS : DEAD
SUMMARY : A 15-year-old girl and her 42-year-old neighbor who went missing from Kasaragod three weeks ago have been found dead.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *