വീണ്ടും ദുരഭിമാനക്കൊലപാതകം; അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തി

വീണ്ടും ദുരഭിമാനക്കൊലപാതകം; അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തി

ഭോപ്പാല്‍: രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ദുരഭിമാനക്കൊലപാതകം. അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പിതാവ് പിടിയിലായതായി പോലീസ് പറഞ്ഞു. സ്വജാതിക്കു പുറത്തുള്ള മകളുടെ പ്രണയ ബന്ധത്തെ പിതാവും കുടുംബാംഗങ്ങളും എതിര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വച്ച്‌ അച്ഛനും മകളും തമ്മില്‍ വഴക്കുണ്ടായി. വാക്കു തര്‍ക്കത്തിനിടെ പിതാവ് മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

TAGS : MADHYAPRADESH | FATHER | KILLED
SUMMARY : A 19-year-old girl who fell in love with a foreigner was killed by her father

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *