ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 19വയസുകാരി ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 19വയസുകാരി ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസില്‍ സുഖപ്രസവം. ആസാം സ്വദേശിയും മുക്കം കുമാരനല്ലൂർ മുരിങ്ങപുറായില്‍ താമസിക്കുന്ന19 കാരിയാണ് ആംബുലൻസില്‍ പ്രസവിച്ചത്.

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി.

തുടര്‍ന്ന് ആംബുലൻസില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. യുവതി 11.10ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യുവതിയേയും കുഞ്ഞിനേയും മാറ്റി.

TAGS : LATEST NEWS
SUMMARY : A 19-year-old woman gave birth to a baby boy in an ambulance on the way to the hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *