പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം. പുണെയിലെ ജുന്നാൽ വനമേഖലയിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാതയാണ് മരിച്ചത്. ഇരയാണെന്ന് കരുതി പുലി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം 100 മീറ്ററോളം വലിച്ചുകൊണ്ട് പോവുകയും ചെയ്തു.

മാർച്ച് മുതൽ പുലിയുടെ ആക്രമണം രൂക്ഷമാണ് ഈ പ്രദേശത്ത്. പുലിയുടെ ആക്രമണത്തിൽ ജുന്നാർ ഫോറസ്റ്റ് ഡിവിഷനിൽ നടക്കുന്ന ഏഴാമത്തെ മരണമാണിത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കുകയും ചെയ്തു. പുലിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
<BR>
TAGS : LEOPARD ATTACK | MAHARASHTRA
SUMMARY : A 40-year-old girl died after being attacked by a leopard

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *