ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു; രണ്ടുപേര്‍ക്ക് പരുക്ക്

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു; രണ്ടുപേര്‍ക്ക് പരുക്ക്

കൊല്ലം: ഓച്ചിറയില്‍ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകളയാണ് മറിഞ്ഞത്. സമീപത്തു നിന്ന് ആളുകളെ മാറ്റിയിരുന്നതിനാല്‍ അപകടം ഒഴിവായി. കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിന് ആണ് കെട്ടുകാളയെ എത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച്‌ വലിക്കുന്നതിനിടെയാണ് കെട്ടുകാള മറിഞ്ഞത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു.
ഇവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ട കെട്ടുകാള കാലഭൈരവന്റെ ശിരസിനുമാത്രം 17.75 അടി ഉയരമുണ്ട്.

ഇരുപത് ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടിയാണ് നീളം. 28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ നടക്കുന്നത്.

TAGS : KOLLAM | ACCIDENT | INJURED
SUMMARY : A 72-feet tall bull fell over at Ochira; Two people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *