ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തര കന്നഡ ജില്ലയിലെ ജോ​ഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി നവീന്‍ നാരായണാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ബലൂൺ വീർപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടി ഇതിന്റെയൊരു കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ നവീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. സിദ്ധ്‌പൂർഗഡിലെ സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ്സുകാരൻ വിവേക് കുമാ(13) റാണ് അന്ന് മരിച്ചത്. സ്‌കൂള്‍ കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കു പോവുന്നതിനിടെയാണ് വിവേക് കുമാര്‍ ബലൂണ്‍ വീര്‍പ്പിച്ചത്. ഇതിനിടെ കാറ്റുപോയ ബലൂൺ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അധ്യാപകർ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
<BR>
TAGS : BALLOON | STUDENT DEATH | UTTARA KANNADA
SUMMARY : A balloon gets stuck in the throat while inflating; A tragic end for the 13-year-old

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *