ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് തീപിടിച്ചു

പത്തനംതിട്ട: ശബരിമലയിലെ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ശിഖരത്തിന് തീ പിടിച്ചത് ഭക്തരില്‍ ചെറിയ രീതിയില്‍ പരിഭ്രാന്തി പടർത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു.

സംഭവം കണ്ട പോലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേർന്ന് പെട്ടെന്ന് തന്നെ ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. അഗ്നിശമനസേന ഉദ്യോഗസ്ഥർ തീ അണയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കൊപ്രാക്കളത്തിലെ ഷെഡിനും തീ പിടിച്ചിരുന്നു.

TAGS : SABARIMALA
SUMMARY : A banyan tree caught fire below the 18th step in Sabarimala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *