വെള്ളറടയില്‍ കരടി ഇറങ്ങി: പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

വെള്ളറടയില്‍ കരടി ഇറങ്ങി: പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ടാപ്പിം​ഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെള്ളറട വിളാകത്താണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദേശം. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിർ​ദേശമുണ്ട്.

അതേസമയം കണ്ടത് കരടിയെ തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാ​ഗമായാണ് ജാ​ഗ്രതാ നിർദേശം.
<BR>
TAGS : THIRUVANATHAPURAM | BEAR FOUND
SUMMARY : A bear has landed in Vellarada. Residents have been alerted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *