മരത്തില്‍ കയറിയ കുട്ടി കൊമ്പൊടിഞ്ഞ് കിണറില്‍ വീണ് ദാരുണാന്ത്യം

മരത്തില്‍ കയറിയ കുട്ടി കൊമ്പൊടിഞ്ഞ് കിണറില്‍ വീണ് ദാരുണാന്ത്യം

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ചെക്യാട് സൗത്ത് എം എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകന്‍ മുനവ്വറലി ആണ് മരിച്ചത്. ബുധനാഴ്ച രാവില 8:30 ഓടെയാണ് സംഭവം.

മാമുണ്ടേരിയിലെ മഹനുദ്ദീന്‍ ഉലും മദ്രസയോട് ചേര്‍ന്നുള്ള പറമ്പിലെ കിണറില്‍ വീണാണ് മരണം സംഭവിച്ചത്. പുളിപറിക്കാനായി മരത്തില്‍ കയറിയ കുട്ടി കൊമ്പൊടിഞ്ഞ് കിണറില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളയം ഗവ. ആശുപത്രിയില്‍ വളയം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : A boy who climbed a tree fell into a well and died after breaking a branch.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *