യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളിയിലാണ് അപകടമുണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ വേണ്ടി നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് പിന്നില്‍ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
<br>
TAGS : ACCIDENT | TAMILNADU
SUMMARY : A bus that had stopped for a passenger to vomit was hit by a car. Five people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *