കാസറഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കാസറഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കാസറഗോഡ് ചെർക്കള ബേവിഞ്ച കുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുബൈയില്‍ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്നു കാറിനാണ് തീ പിടിച്ചത്. അഞ്ചംഗ സംഘമായിരുന്നു കാറില്‍ സഞ്ചരിച്ചത്. തീ പിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു.

യാത്രക്കാർ ഇറങ്ങി ഓടിയതിനാലാണ് രക്ഷപ്പെട്ടത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ചെർക്കള പിലിക്കുണ്ടിനടുത്തു വച്ചു കാറില്‍ നിന്നു പുക ഉയരുന്നതു കണ്ട കാർ ഓടിച്ചിരുന്ന ഇഖ്ബാല്‍ അഹമ്മദ് കുട്ടി പെട്ടെന്നു കാർ നിർത്തുകയായിരുന്നു. ശേഷം കാറില്‍ ഉറങ്ങുകയായിരുന്ന ഭാര്യയേയും മക്കളേയും വിളിച്ചുണർത്തി കാറില്‍ നിന്നു പുറത്തിറക്കുകയായിരുന്നു. കൃത്യസമയത്തു പുറത്തു ഇറങ്ങിയതിനാല്‍ ആണ് ജീവൻ ആപത്തുണ്ടാവാഞ്ഞത്.

തിരക്കിട്ട് കാറില്‍ നിന്നിറങ്ങിയതിനാല്‍ കൈയില്‍ കരുതിയിരുന്ന പണവും മൊബൈല്‍ ഫോണുകളും കാമറയും ഒന്നും തന്നെ എടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍ അതെല്ലാം കാറിനോടൊപ്പം കത്തി നശിച്ചുവെന്നു പറയുന്നു. കത്തി നശിച്ചവയില്‍ 62,500 രൂപയും നാലുപവൻ സ്വർണ്ണാഭരണവും രണ്ടു മൊബൈല്‍ ഫോണും കാമറയുമുണ്ടെന്നു രക്ഷപ്പെട്ടവർ പറഞ്ഞു.

TAGS : CAR CAUGHT FIRE
SUMMARY : A car caught fire while running in Kasaragod

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *