ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം ‘ബെംഗളൂരു വിത്ത് ഗാസ’ എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില സ്വകാര്യകോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് പ്രകടനം നടത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

രണ്ടുകേസുകളാണ് പോലീസ് രജിസ്റ്റർചെയ്തത്. ഫ്രീഡം പാർക്ക് ഒഴികെ മറ്റൊരിടത്തും പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതിനിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് ഒരുകേസ്. പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരുകേസ്.
<BR>
TAGS: BENGALURU UPDATES, KARNATAKA POLICE, PRO PALESTINE RALLY
KEYWORDS: A case has been registered against those who held a pro-Palestine demonstration in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *