കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി റോബർട്ട് വാധ്ര

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി റോബർട്ട് വാധ്ര

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ റോബർട്ട് വാധ്ര. ഹരിയാനയിലെ ശിഖാപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് വാധ്ര ഹാജരായത്. ഏപ്രിൽ 8ന് ഇ.ഡി ആദ്യ സമൻസ് അയച്ചിരുന്നെങ്കിലും വാധ്ര ഹാജരായിരുന്നില്ല. ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്‌ ഇ.ഡി രണ്ടാമതും നോട്ടിസ് നൽകുകയായിരുന്നു. കേസില്‍ റോബർട്ട് വാധ്രയെ 11 തവണയാണ് ഇതിനോടകം ഇഡി ചോദ്യം ചെയ്തത്.

വാധ്രയുടെ കമ്പനിയായ ‘സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി’ ശിഖാപുരിൽ വാങ്ങിയ ഭൂമി വൻ വിലയ്ക്ക് മറിച്ചുവിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നുമാണ് കേസ്. 2008ലാണ് 3.5 ഏക്കർ ഭൂമി വാധ്രയുടെ കമ്പനി 7.5 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീമന്മാരായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് ഇതേ ഭൂമി വിൽക്കുകയായിരുന്നു. കോൺഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ഈ ഇടപാട്.  ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. അതേസമയം കേസ് രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നാണ് റോബർട്ട് വാധ്രയുടെ പ്രതികരണം.

<BR>
TAGS : ROBERT VADRA | ENFORCEMENT DIRECTORATE
SUMMARY : A case of money laundering; Robert Vadra appeared for questioning before ED

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *