ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, നാട്ടാന കാടുകയറി

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, നാട്ടാന കാടുകയറി

കൊച്ചി: കോതമം​ഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന കാടുകയറി. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയി. ആനയെ തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്.

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിച്ചതായിരുന്നു ആനകളെ. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.
<br>
TAGS : ELEPHANT ATTACK |VIJAY DEVARAKONDA | TELUGU MOVIE
SUMMARY : Clash between the elephants led to the shooting

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *