എടരിക്കോട് മമ്മാലിപ്പടിയിൽ നിയന്ത്രണംവിട്ട ട്രെയ്ലർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു; പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരുക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ നിയന്ത്രണംവിട്ട ട്രെയ്ലർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു; പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരുക്ക്

കോട്ടക്കല്‍ (മലപ്പുറം): എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 28 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികനായ ഒതുക്കുങ്ങല്‍ പുത്തൂര്‍ പള്ളിപ്പുറം വടക്കേതില്‍ മുഹമ്മദലി (ബാവ-47), കാറില്‍ സഞ്ചരിച്ച കുടുംബത്തിലെ ഒന്നരവയസുകാരി എന്നിവരാണ് മരണപ്പെട്ടത്.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് തിരൂർ എടരിക്കോട് പാതയിലേക്ക് തുറന്നുകൊടുത്ത മമ്മാലിപ്പടിയിലെ സർവിസ് റോഡിലാണ് അപകടം. ആറുവരിപ്പാതയിൽനിന്ന് ഇറങ്ങി വന്ന ട്രെയിലർ മുൻപിലുണ്ടായിരുന്ന 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി രാത്രി 8.30 ഓടെയാണ്

പരുക്കേറ്റവരെ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയിലും ഒരാളെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ചങ്കുവെട്ടി അല്‍മാസ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. മരത്തിന്റെ ഉരുപ്പടികള്‍ നിര്‍മിച്ചുനല്‍കുന്ന ബിസിനസ്സുകാരനാണ് മരിച്ച മുഹമ്മദലി. ഭാര്യ: സുമയ്യ. മക്കള്‍: മുഹമ്മദ് അജ്ഫാന്‍, ഫാത്തിമ സയീദ, മെഹ്‌റിന്‍, മുഹമ്മദ് ഷസിന്‍, ഷന്‍സ ഫാത്തിമ.
<br>
TAGS : ACCIDENT | MALAPPURAM
SUMMARY : A container lorry that lost control at Mamalipadi in Edarikode rammed into several vehicles. 2 deaths

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *