കോട്ടയത്ത് സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് ദമ്പതികള്‍ മരിച്ചു

കോട്ടയത്ത് സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് ദമ്പതികള്‍ മരിച്ചു

കോട്ടയം : കോട്ടയം മണിപ്പുഴയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയുമാണ് മരിച്ചത്. എം സി റോഡ് മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പിനു സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ എതിരെ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡരികിലേക്ക് തെറിച്ചുവീണു.

ചിങ്ങവനം പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മനോജ് ജില്ല ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്നു. മനോജിന്റെ മൃതദേഹം ജില്ല ജനറല്‍ ആശുപത്രിയിലും പ്രസന്നയുടേത് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.
<BR>
TAGS : ACCIDENT | KOTTAYAM
SUMMARY : A couple died after being hit by a pickup on a scooter in Kottayam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *