ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

തൃശ്ശൂർ: ചാവക്കാട് ദേശിയപാത 66 ല്‍ വിള്ളല്‍. മണത്തലയില്‍ നിർമ്മാണം നടക്കുന്ന മേല്‍പ്പാലത്തിനു മുകളില്‍ ടാറിട്ട ഭാഗത്താണ് വിള്ളലുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടി. ടാറിങ് പൂര്‍ത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്.

ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്. ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കൂരിയാട് വിദഗ്ധസമിതിയുടെ പരിശോധന ഇന്ന് നടക്കും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ അവഗണിച്ചെന്ന് ആരോപണം.

സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ദേശീയപാത അതോറിറ്റിയുടെ തുടര്‍നടപടി. നിര്‍മ്മാണത്തില്‍ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്‌എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങള്‍ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : A crack has formed on the six-lane road in Chavakkadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *