അപകീർത്തികരമായ വീഡിയോ പങ്കുവച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

അപകീർത്തികരമായ വീഡിയോ പങ്കുവച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

ചെന്നൈ: തന്‍റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. വീഡിയോകൾ 24 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് റഹ്മാന്‍ വക്കീൽ നോട്ടീസ് അയച്ചത്. വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

വിവാഹ മോചനം സംബന്ധിച്ച് എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും പ്രസ്താവനയും പുറത്തിറക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചര്‍ച്ചകളിലേക്ക് കടക്കരുതെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായവിവരങ്ങളും പ്രചരിച്ചിരുന്നു.

പൊരുത്തക്കേടുകൾ കാരണം അവർ മാന്യമായി വേർപിരിയുകയായിരുന്നു. അതിലിനി ഊഹാപോഹങ്ങൾ കുത്തിനിറച്ച് അവരെ ബുദ്ധിമുട്ടിപ്പിക്കരുതെന്നും ഒരുപാട് ആലോചിച്ചാണ് ദമ്പതികൾ വിവാഹമോചനം എന്ന തീരുമാനമെടുത്തതെന്നും സൈറ ബാനുവിന്റെ അഭിഭാഷകയായ വന്ദനാ ഷാ  വെളിപ്പെടുത്തിയിരുന്നു. 1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. ദമ്പതികൾക്ക് ഖതീജ,​ റഹീമ,​ അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.
<br>
TAGS : AR RAHMAN
SUMMARY : A defamatory video was shared; AR Rahman sends lawyer notice against YouTube channels

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *