മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തില്‍ വന്‍ തീപ്പിടുത്തം; ഒരു മരണം

മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തില്‍ വന്‍ തീപ്പിടുത്തം; ഒരു മരണം

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് നെന്‍മാറ സ്വദേശി നിബിന്‍ ആണ് രിച്ചത്. ഗോഡൗണിൽ വെൽഡിങ് തൊഴിലാളിയായിരുന്നു നിബിൻ. വൈകിട്ട് ഏട്ടോടെയാണ് സംഭവം. നാലു പേർ ഓടി രക്ഷപ്പെട്ടു. തീ പടർന്ന സമയത്തു ശുചിമുറിയിൽ അകപ്പെട്ടു പോയ നിബിനെ രക്ഷിക്കാനായില്ലെന്ന് അഗ്നിശമനസേന പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സ് ഇറക്കുമതി ചെയ്തു സൂക്ഷിച്ച ഗോഡൗൺ മുഴുവൻ കത്തിനശിച്ചു. ഗോഡൗണിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലായിരുന്നെന്നാണു സൂചന

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് അറിയുന്നത്. നാട്ടുകാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. വടക്കാഞ്ചേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് കൂടുതല്‍ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
<BR>

TAGS : KERALA NEWS | THRISSUR
SUMMARY : A fire broke out at a two-wheeler spare parts factory in Mulungunanthukkavu; a death

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *