കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

കുവൈത്ത് സിറ്റി:  കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. ആലപ്പുഴ തലവടി സ്വദേശികളായ മാത്യു മുളയ്ക്കൽ (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.

ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അഗ്നിബാധ. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാട്ടിലായിരുന്ന ഇവർ വെള്ളിയാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കുവൈത്തിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് കടന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീപ്പിടിത്ത സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. മലയാളികളടക്കം അമ്പതോളം പേരുടെ മരണത്യതിനയാക്കിയ അല്‍ മംഗഫ് തീപിടിത്തത്തിനു ശേഷവും വിവിധയിടങ്ങളിൽ തീപ്പിടിത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
<BR>
TAGS : FIRE ACCIDENT | KUWAIT
SUMMARY : A fire in a flat in Kuwait; Four members of the Malayali family died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *