നാല് വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ച സംഭവം; അമ്മക്കെതിരെ കേസ്

നാല് വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ച സംഭവം; അമ്മക്കെതിരെ കേസ്

കൊല്ലം:  പണമെടുത്തുവെന്ന് ആരോപിച്ച് നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മക്കെതിരെ പോലീസ് കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ക്കെതിരെയാണ് കിളിക്കൊല്ലൂർ പോലീസ് കേസെടുത്തത്.

അങ്കണവാടി വിദ്യാര്‍ഥിയായ മകന്‍ മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ക്രൂരത. വിവരം അറിഞ്ഞ മനുഷ്യാവകാശ പ്രവർത്തകർ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ കാലിൽ ചായ വീണ് പൊള്ളിയതാണെന്നാണ് അമ്മ ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് യുവതിക്ക് പോലീസ് നോട്ടീസ് നൽകി. തുടർന്ന് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.
<BR>
TAGS : CASE REGISTERED
SUMMARY : A four-year-old boy’s leg was burned by a heated spoon; Case against mother

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *