ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെന്നൈയില്‍ നാളെ മഹാറാലി; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കും

ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെന്നൈയില്‍ നാളെ മഹാറാലി; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കും

ചെന്നൈ: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഭീകരന്മാരുടെ താവളങ്ങള്‍ തകർക്കുകയും അവർക്ക് പിന്തുണയുമായി എത്തിയ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്യുന്ന ഇന്ത്യൻ സൈന്യത്തിന് ഐക്യദാ‌ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇന്ന് ചെന്നൈയില്‍ തമിഴ്നാട് സർക്കാർ കൂറ്റൻറാലി നടത്തും.

പാകിസ്ഥാനെതിരായ സൈനിക നടപടി തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സൈന്യത്തിന് പിന്തുണയുമായി റാലി നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്. ഇന്ന് വൈകിട്ട് 5ന് പോലീസ് ആസ്ഥാനത്തു നിന്നും യുദ്ധ സ്മാരകത്തിലേക്ക് നടക്കുന്ന റാലിയില്‍ മന്ത്രിമാർ, വിദ്യാർഥികള്‍, പൊതുജനങ്ങള്‍ എന്നിവർക്കൊപ്പം കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും പങ്കെടുക്കും. വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ച്‌ നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

ഉച്ചയോടെ നഗരത്തില്‍ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശങ്ങള്‍ പൊതാജനത്തിന് നല്‍കി. പാകിസ്ഥാൻ തീവ്രവാദം വളർത്തുകയും ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുകയും ചെയ്യുമ്പോൾ നമ്മളെ രക്ഷിക്കാൻ ചങ്കുറപ്പോടെ പൊരുതുന്ന ഇന്ത്യൻ സൈന്യത്തിന് നമ്മുടെ പിന്തുണ അറിയിക്കേണ്ട സമയമായി എന്ന് റാലിയുടെ വിവരം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : A grand rally in Chennai tomorrow to express solidarity with India; Chief Minister MK Stalin will lead it

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *