കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം; പങ്കെടുത്തത് ആയിരങ്ങൾ

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം; പങ്കെടുത്തത് ആയിരങ്ങൾ

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം നടത്തി.ആയിരങ്ങളാണ് മഹാ സംഗമത്തിൽ പങ്കെടുത്തത്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടത്തിയത്.

സംഗമത്തിൽ കൊച്ചി, ആലപ്പുഴ, വാരാപ്പുഴ തുടങ്ങിയ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാദർ ആൻറണി കുഴിവേലിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎൽസിഎ രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ, അധ്യക്ഷത വഹിച്ചു.

ജീസ്സസ് യൂത്ത് കോര്‍ഡിനേറ്റര്‍ ബോണി വലിയ പറമ്പില്‍, ചാവറ കല്‍ചറല്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ജോസഫ് സി മാത്യു എന്നിവര് ക്ലാസിന് നേതൃത്വം നല്‍കി. വേദിയില്‍ നിരവധി പേര്‍ പ്രസംഗിച്ചു.
<BR>
TAGS : KOCHI
SUMMARY : A great gathering of singles in Kochi; Thousands participated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *