കാൻസര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായഹസ്തം; ബഞ്ചാര ലയൺസ് ക്ലബ് ഓഫ് ബാംഗ്ലൂർ സംഗീത സാംസ്കാരിക സായാഹ്നം 14 ന്

കാൻസര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായഹസ്തം; ബഞ്ചാര ലയൺസ് ക്ലബ് ഓഫ് ബാംഗ്ലൂർ സംഗീത സാംസ്കാരിക സായാഹ്നം 14 ന്

ബെംഗളൂരു: കാൻസര്‍ ബാധിതരായ കുട്ടികളുടെ പരിചരണത്തിനുള്ള ധനസമാഹരണത്തിനായി ലയണ്‍സ് ക്ലബ് ഓഫ് ബാംഗ്ലൂര്‍ ബഞ്ചാര സംഗീത സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നു. കൊത്തന്നൂര്‍ വിംഗ്സ് അരീനയില്‍ ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് 2 നാണ് പരിപാടി. പിന്നണി ഗായികമാരായ ദിയാ ഹെഗ്ഡെ (സോണി ടിവി സൂപ്പര്‍ സ്റ്റാര്‍,സീ ടിവി സാരെഗാമപ ഫെയിം), കുശിക് (സീ കന്നഡ സാരെഗാമപ ലിറ്റില്‍ ചാംപ്സ് ഫൈനലിസ്റ്റ്) കൃഷ്ണ ദിയ അജിത് (ഫ്ളവേഴ്സ് ടിവി ടോപ് സിംഗര്‍ ഫെയിം) എന്നിവര്‍ പങ്കെടുക്കും. ബാന്‍ഡ് മ്യൂസിക് 5 ആണ് പരിപാടി അവതരിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും അരങ്ങേറും.

ടിക്കറ്റുകള്‍ക്ക്:  www.embrace2024.in
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8496013588

പങ്കെടുക്കുന്നവര്‍ക്ക് കോംപ്ലിമെന്ററി വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഡിന്നര്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : MUSIC EVENT  | LIONS CLUB

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *