വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്തു

വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്തു

കോഴിക്കോട്: ഹോട്ടലിലെ വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു, കോഴിക്കോട് കാക്കൂർ കുമാരസാമിയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത് (25), കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

രവിയാണ് വാഷ് ബേസിന് സമീപത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചത്. ഇതു തടയാൻ ശ്രമിച്ചപ്പോള്‍ തുടർന്ന് പ്രകോപിതരായ പ്രതികൾ ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലും അക്രമികൾ അടിച്ചു തകർത്തു.
<BR>
TAGS : ARRESTED | KOZHIKODE NEWS
SUMMARY : A hotel in Kozhikode was beaten up for stopping him from urinating

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *