മുയലിന്റെ കടിയേറ്റ് വാക്‌സിനെടുത്ത വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

മുയലിന്റെ കടിയേറ്റ് വാക്‌സിനെടുത്ത വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്. പ്രതിരോധ കുത്തിവെപ്പ് എടുത്തതിനു ശേഷം ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. വാക്‌സിന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെയാണ് ഇവര്‍ കുഴഞ്ഞുവീണത്.

തുടര്‍ന്ന് ശാന്തമ്മയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് വീട്ടിലെ വളര്‍ത്തു മുയലിന്റെ കടിയേറ്റത്. കാല്‍പാദത്തിലാണ് മുയല്‍ കടിച്ചത്. ഇതിനെത്തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ആന്റി റാബീസ് വാക്‌സിനെടുത്തതിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ശാന്തമ്മയുടെ പേരക്കുട്ടി കഴിഞ്ഞയാഴ്ച അബദ്ധത്തില്‍ എലിവിഷം കഴിച്ച്‌ മരണപ്പെട്ടിരുന്നു.

TAGS : ALAPPUZHA NEWS
SUMMARY : A housewife who was vaccinated against rabbit bites collapsed and died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *