കാളികാവിലെ നരഭോജിക്കടുവയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയത് പുലി

കാളികാവിലെ നരഭോജിക്കടുവയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയത് പുലി

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കരുവാരകുണ്ടില്‍ പുലിയെ പിടിക്കാനായി ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോള്‍ പുലി കുടുങ്ങിയിരിക്കുന്നത്. കൂട്ടില്‍ പുലി കുടുങ്ങിയതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായിരിക്കുകയാണ്.

കരുവാരക്കുണ്ട് കേരള സ്റ്റേറ്റ് സി വണ്‍ ഡിവിഷനിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്. ഈ മാസം 15ന് കാളികാവ് അടക്കാക്കുണ്ട് റാവുത്തന്‍കാട്ടില്‍ ടാപ്പിങ് ജോലിക്കിടെ കളപ്പറമ്ബില്‍ ഗഫൂര്‍ അലിയെ കടുവ കടിച്ച്‌ കൊന്നിരുന്നു. ഇതേ തുടര്‍ന്ന് കരുവാരക്കുണ്ട്, കാളികാവ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കടുവക്കായി കൂടുകള്‍ സ്ഥാപിച്ചിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഭാഗത്തുനിന്ന് നായയെ പുലി പിടിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

TAGS : LATEST NEWS
SUMMARY : A leopard was caught in a trap set for a man-eating tiger in Kalikavu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *