ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല

ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല

ന്യൂഡല്‍ഹി: നികുതി പരിഷ്കാര നടപടികളുമായി മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ആദായ നികുതിഘടന പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് ഇനി നികുതിയില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ ഇനി ശിക്ഷാ നടപടികളും ഉണ്ടാകില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം.

വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയാണെങ്കിൽ നികുതിയില്ല.മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് നികുതി. ഏഴ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും, പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെ 15 ശതമാനവും, പന്ത്രണ്ട് മുതൽ പതിനഞ്ച് ലക്ഷം വരെ 20 ശതമാനവും നികുതിയടക്കണം. വാർഷിക വരുമാനം പതിനഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിൽ 30 ശതമാനമാണ് ടാക്സ്.

പുതിയ നികുതി വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ആദായനികുതിയിൽ 17,500 രൂപ വരെ ലാഭിക്കാമെന്ന് സീതാരാമൻ പറഞ്ഞു. പരിഷ്‌കാരങ്ങളുടെ ഫലമായി പ്രതിവര്‍ഷം ഏകദേശം 7,000 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
<br>
TAGS : UNION BUDJET 2024
SUMMARY : A major change in the income tax structure; No tax up to Rs.3 lakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *