ബെംഗളൂരുവിൽ ലോറി ഓട്ടോയിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ ലോറി ഓട്ടോയിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബെംഗളൂരുവിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച് മലയാളി യുവതി മരിച്ചു. കൊല്ലം പത്തനാപുരം നെടുംപറമ്പ് ശരത് ഭവനത്തിൽ ബാലന്റെയും വല്ലിയുടെയും മകളായ ബി. ശാലിനിയാണ് (24) മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലോടെ വിധാൻസൗധയ്ക്കു സമീപത്തെ കോഫി ബോർഡ് ജങ്ഷനിലായിരുന്നു അപകടം.

മജെസ്റ്റിക് ഭാഗത്തേക്ക് പോവുകയായിരുന്ന ശാലിനി സഞ്ചരിച്ച ഓട്ടോ തിമ്മയ്യ ജങ്‌ഷനിലെത്തിയപ്പോൾ സിഗ്നൽ തെറ്റിച്ച് അതിവേഗത്തിലെത്തിയ ലോറി ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശാലിനിയെ ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ച്ചുഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവർ അയ്യപ്പയ്ക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.
<br>
TAGS : ACCIDENT | DEATH
SUMMARY :A Malayalee girl met a tragic end after being hit by a lorry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *