ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാതക്കിടെ മലയാളി നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. പത്തനംതിട്ട വായ്പൂര് ഊട്ടുകുളം ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.

ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ഓണം അവധിക്കായി നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. മുഖം കഴുകാനായി പോയപ്പോൾ ട്രെയിന്റെ ഡോർ വന്ന് തട്ടുകയും തെറിച്ചു വീഴുകയുമായിരുന്നു എന്നാണ് വിവരം. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.
<br>
TAGS : ACCIDENT | DEATH
SUMMARY : A Malayalee nursing student met a tragic end after falling from the train while traveling from Bengaluru to home.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *