ഗുണ്ടൽപേട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി ദമ്പതികളും മകനും മരിച്ചു

ഗുണ്ടൽപേട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി ദമ്പതികളും മകനും മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടൽപേട്ടില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ രണ്ടു വയസുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ എത്തിയതായിരുന്നു കുടുംബം.

നിയന്ത്രണംവിട്ട കെ.എ. 11 ബി 8497 ടിപ്പർ ലോറി മലയാളി കുടുംബം സഞ്ചരിച്ച കെ.എൽ. 3 ഇ 5197 ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Updating….
<BR>
TAGS : ACCIDENT | MYSURU
SUMMARY : A Malayali couple and their daughter died after their bike collided with a lorry in Gundalpet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *