മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരണപ്പെട്ടു

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരണപ്പെട്ടു

ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ചാവക്കാട് തിരുവത്ര അത്താണിക്കടുത്ത് ഏറച്ചം വീട്ടിൽ പാലപ്പെട്ടി യൂസഫിൻ്റെ മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. മൈസൂരു മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് സെൻ്ററിലെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ്. ബുധനാഴ്ച പുലർച്ചെയാണ് അപകടം.

സുഹൃത്തുക്കളുമായി രണ്ട് ബൈക്കുകളിലായി മൈസൂരുവിൽ നിന്ന് നഞ്ചൻകോട് എച്ച്. ഡി കോട്ട വഴി വയനാട്ടിലേക്കുള്ള യാത്രക്കിടെ ബേഗൂരിൽ വെച്ച് ഹർഹാൻ സഞ്ചരിച്ച ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാതാവ് റംഷീന. മൃതദേഹം മൈസൂരു എഐകെഎംസിസി സഹായത്തോടെ  പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോയി.
<BR>
TAGS : BIKE ACCIDENT
SUMMARY : A Malayali medical student died in a car accident in Mysuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *