മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു

മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോ – ലില്ലി ദമ്പതികളുടെ മകൾ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായാതിനാല്‍ വൈകുന്നേരം ആറരയോടെ മരണപ്പെട്ടുകയായിരുന്നു.

മാനന്തവാടിയിലെ സ്വകാര്യ കോളേജിൽ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇൻ്റേർണൽഷിപ്പിൻ്റെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയത്. ലിന്റ ഏക സഹോദരിയാണ്.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. കല വെൽഫയർ അസോസിയേഷൻ പ്രവർത്തകർ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *