മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു, കാസറഗോഡ് നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപം കണ്ണൻ – സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രിയോടെ യെലഹങ്ക ചിക്ക ബൊമ്മസാന്ദ്രയിൽ വെച്ചാണ് അപകടമുണ്ടായത്. ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ പിറകെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആകാശ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.

യലഹങ്ക ഗവർമെൻ്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. അഭിരാം (എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി) ഏക സഹോദരനാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *