മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. പുനലൂര്‍ കല്ലാര്‍ നെല്ലിപ്പള്ളി വേങ്ങവിള വീട്ടില്‍ രോഹന്‍ ജയകൃഷ്ണന്‍ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ  3.30-ന് മാറത്തഹള്ളിയില്‍വെച്ചാണ് അപകടമുണ്ടായത്. രോഹന്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ബാനസവാടിയിലായിരുന്നു താമസം. മൃതദേഹം സി.വി. രാമന്‍ നഗര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

അച്ഛന്‍: ജയകൃഷ്ണന്‍. അമ്മ: സോണിയ. സഹോദരങ്ങള്‍: ഡാമിയന്‍, ഷാന്നെന്‍, ആഷിക, ഡാരെന്‍.
<BR>
TAGS : BIKE ACCIDENT
SUMMARY : A Malayali youth died in a bike accident in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *