ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കാരിക്കൽ എബിൻ ബേബിയെ (28) ആണ് ഹെബ്ബഗോഡി പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കർണാടകയിലേക്ക് കൊണ്ടുപോയി.

തൊടുപുഴ ചിറ്റൂർ പുത്തൻപുരയിൽ ലിബിൻ ബേബിയാണ് (32) ഇക്കഴിഞ്ഞ 12 ന് ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എട്ടാം തീയതി താമസ സ്ഥലത്ത് കുളിമുറിയിൽ വീണ് പരുക്കേറ്റ നിലയിൽ ലിബിനെ ആശുപത്രിയിൽ പ്രവേശിച്ചതായി ഒപ്പം താമസിക്കുന്നവർ ബസുക്കളെ അറിയിക്കുകയായിരുന്നു. മൂന്ന് മലയാളികളാണ് ലിബിൻ്റെ ഒന്നിച്ച് ഒരു മുറിയിൽ താമസിച്ചിരുന്നത്. ബന്ധുക്കൾ വിവരമറിഞ്ഞ് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ലിബിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അറിയുന്നത്. ലിബിന്‍റെ തലയിലേറ്റ മുറിവിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു. ലിബിനൊപ്പം താമസിച്ചിരുന്ന എബിൻ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഒപ്പം താമസിക്കുന്നവര്‍ പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞത്. ഇതോടെ സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കൾ ഹെബ്ബഗോഡി പോലീസിൽ പരാതി നൽകുകയായിരുന്നു. മൊഴി നൽകാനായി ലിബിന്‍റെ ബന്ധുക്കള്‍ ഇന്ന് ബെംഗളൂരുവിലെത്തും.
<br>
TAGS : SUSPICIOUS DEATH
SUMMARY : A Malayali youth died under mysterious circumstances in Bengaluru; one person in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *