മലയാളി യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

മലയാളി യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് മൈസൂരുവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. മലപ്പുറം തിരൂർ മംഗലം വളപ്പിൽ മേപ്പറംപത്ത് മുജീബ് മാസ്റ്ററുടെ മകന്‍ റബിൻഷാ(27) ആണ് മരിച്ചത്. ശാന്തി നഗറിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ വെച്ച് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാം നിലയിലെ ഫ്ലാറ്റിൻ്റെ ടെറസിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെ അബദ്ധത്തിൽ താഴെക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

മാതാവ്: സുലൈഖ. മൃതദേഹം എഐകെഎംസിസി മൈസൂരു ഭാരവാഹികളായ സാഹിർ, അൻവർ, അബ്ദുൾ ലത്തീഫ്, മൊയ്തീൻ, നാസർ സമദ് (ആന്ധ്ര കെ.എം.സി.സി) എന്നിവരുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി.
<BR>
TAGS : ACCIDENT | DEATH
SUMMARY : A Malayali youth fell from the building and died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *