ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്ഉ ടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.  മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം ശിഹാബ് തങ്ങൾ സെന്‍ററിൽ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്ന. സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ ഒമ്പതിന് കാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
<br>
TAGS : BIKE ACCIDENT
SUMMARY : A Malayali youth met with a tragic end after his bike skidded off the road in Bengaluru.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *