ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു

പാലക്കാട്: ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ മണ്ണാർക്കാട് വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.

ഉടൻ മദർ കെയർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇൻഷുറൻസ് കണ്‍സള്‍ട്ടന്റാണ് മരിച്ച സന്തോഷ് കുമാർ.

TAGS : LATEST NEWS,
SUMMARY : man collapsed and died while exercising at the gym

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *